Friday, February 26, 2021
  • About
  • Archive Grid
  • Contact Us
  • Home
  • Sample Page
National News
  • Kerala
  • Kasaragod
No Result
View All Result
  • Kerala
  • Kasaragod
No Result
View All Result
National News
No Result
View All Result

സേവന വീഥിയിലെ ആത്മാർത്ഥത ; മില്ലത്ത് സാന്ത്വനം ആംബുലൻസ് ഡ്രൈവർ മൻസൂറിനെ ഐ എൻ എൽ ആദരിച്ചു .

7 months ago
in Kanhangad
1 min read
സേവന വീഥിയിലെ ആത്മാർത്ഥത ; മില്ലത്ത് സാന്ത്വനം ആംബുലൻസ് ഡ്രൈവർ മൻസൂറിനെ ഐ എൻ എൽ ആദരിച്ചു .
Share on WhatsappShare on FacebookShare on Twitter

പടന്നക്കാട് : കാസറഗോഡ് ജില്ലയിലെ ആംബുലൻസ് സേവന രംഗത്ത് ആത്മാർത്ഥത കൊണ്ടും , സേവനം കൊണ്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ ജന ഹൃദയം കീഴടക്കിയ നാമമാണ് മില്ലത്ത് സാന്ത്വനം ആംബുലൻസും , ഡ്രൈവർ മൻസൂറും . ഇതര ഡ്രൈവർമാരിൽ നിന്നും മൻസൂർ വ്യത്യസ്തനാവുന്നത് മനസ്സിലെ നന്മ കൊണ്ട് തന്നെയാണ് . തൻറെ ആംബുലൻസ് ഉപയോഗിച്ചു അതി സാഹസികമായി മൻസൂർ രക്ഷപ്പെടുത്തിയത് നിരവധി ജീവനുകളാണ് . മംഗലാപുരത്തെ ഹോസ്പിറ്റലിലെ ഭീമമായ തുക കാരണം ചികിത്സ നിഷേധിക്കപ്പെട്ട ഒരു അന്യ സംസ്ഥാന തൊഴിലാളിയെ സ്വന്തം ഉത്തരവാദിത്വത്തിൽ കാഞ്ഞങ്ങാട്ടെ മൻസൂർ ഹോസ്പിറ്റലിൽ എത്തിച്ച് ജീവൻ രക്ഷിച്ചത് ഒരു ഉദാഹരണം മാത്രം . മംഗലാപുരത്തേക്കും , എറണാകുളത്തേക്കും കൊണ്ട് പോകുന്ന രോഗികൾക്ക് ആവശ്യമായ ഭക്ഷണവും , ചില സമയങ്ങളിൽ രോഗികളുടെ ഹോസ്പിറ്റൽ ബില്ല് അടക്കം സ്വന്തം പണം ഉപയോഗിച്ച് അടച്ചാണ് മൻസൂർ രോഗികൾക്ക് ആശ്വാസമാവുന്നത് . അർഹരായ രോഗികൾക്ക് സൗജന്യ സേവനവും നൽകുന്നുണ്ട് . കോവിഡ് കാലത്തും സ്‌തുത്യർഹമായ സേവനമാണ് മൻസൂർ കാഴ്ച വെച്ചിട്ടുള്ളത് . ജീവൻ പോലും പണയം വെച്ചാണ് കോവിഡ് രോഗികളെയും കൊണ്ട് മൻസൂർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്തു കൊണ്ടിരിക്കുന്നത് . രോഗികളോടും , കുടുംബക്കാരോടും മൻസൂർ കാണിക്കുന്ന ഈ നന്മയെ പ്രകീർത്തിച്ചു പല ആളുകളും നവമാധ്യമങ്ങളിൽ അനുഭവം പങ്കു വെക്കുകയും , അത് വൈറലാവുകയും ചെയ്തിരുന്നു . നിരവധി സംഘടനകൾ ഇതിനകം തന്നെ മൻസൂറിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട് .

സേവന രംഗത്ത് മൻസൂർ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന ആത്മാർത്ഥമായ സേവനത്തിനെ ഐ എൻ എൽ പടന്നക്കാട് ശാഖ അനുമോദിച്ചു . ഐ എൻ എൽ നേതാവ് കരീം പടന്നക്കാട് മൊമെന്റോ കൈമാറി . ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കം , സംസ്ഥാന കൗൺസിൽ അംഗം പി സി ഇസ്മായിൽ , ഐ എം സി സി നേതാവ് ജലീൽ പടന്നക്കാട് , തറവാട് അബ്ദുൽ റഹ്മാൻ , സി എ റഹ്മാൻ , ബി എം ബി അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു .

Tags: #ambulance#inl#kanhangad#millath#padannakkad#santhwanam
SendShare5Tweet

Related Posts

വീണ്ടും ഐ എം സി സി കാരുണ്യ സ്പർശം ; ഐ.എം.സി.സി ഒമാൻ കമ്മിറ്റി ടി വി വിതരണം ചെയ്തു

വീണ്ടും ഐ എം സി സി കാരുണ്യ സ്പർശം ; ഐ.എം.സി.സി ഒമാൻ കമ്മിറ്റി ടി വി വിതരണം ചെയ്തു

6 months ago
പാസ്പോർട്ട് സേവാ കേന്ദ്രം തുറന്ന് പ്രവർത്തിക്കണം : ഐ എൻ എൽ മധൂർ പഞ്ചായത്ത് കമ്മിറ്റി

പാസ്പോർട്ട് സേവാ കേന്ദ്രം തുറന്ന് പ്രവർത്തിക്കണം : ഐ എൻ എൽ മധൂർ പഞ്ചായത്ത് കമ്മിറ്റി

6 months ago

Discussion about this post

No Result
View All Result

Recent Posts

  • മന്ത്രി ജലീലിനെതിരെ നിരന്തരം ആരോപണമുന്നയിച്ച മുസ്ലിം യൂത്ത് ലീഗ് അപഹാസ്യരാകുന്നു : അഡ്വ: ഷമീർ പയ്യനങ്ങാടി
  • ഉത്ര കൊലക്കേസ് ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ
  • കെ ഇ എ കുവൈത്ത് വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
  • സദ്ഭാവന ദിനം ആചരിച്ചു ; കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ ഉദ്ഘാടനം ചെയ്തു
  • സൗദി ആലംപാടി മുസ്ലിം ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

Archives

  • August 2020
  • July 2020
  • June 2020
  • May 2020
  • April 2020
  • July 2017

Popular Categories

  • Creation (1)
  • Fashion (2)
  • Food (4)
  • Gadget (2)
  • GULF (70)
  • India (5)
  • Kanhangad (214)
  • Kasaragod (139)
  • kerala (92)
  • Lifestyle (1)
  • Manjeshwar (15)
  • Music (1)
  • National (23)
  • Nileshwar (15)
  • Politics (2)
  • Sports (6)
  • Tech (2)
  • Travel (7)
  • Trikkarippoor (2)
  • Uduma (28)
  • Uncategorized (34)
  • World (5)

Categories

  • Kerala
  • Kasaragod

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About
  • Archive Grid
  • Contact Us
  • Home
  • Sample Page

© 2020 National News Kerala Developed ByTechNewWings.

No Result
View All Result
  • Kerala
  • Kasaragod

© 2020 National News Kerala Developed ByTechNewWings.