പള്ളിക്കര: ഗവർമെന്റ് ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ നിർദ്ദനനായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണും, സഹപാഠി ഗ്രൂപ്പ് അംഗത്തിന്റെ മകന് ടിവിയും നൽകി. പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ വെച്ച് നടന്ന ചടങ്ങിൽ ഓൾഡ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡണ്ടും 1987- 88 വർഷത്തെ എസ്.എസ്.എൽ.സി സഹപാഠി ഗ്രൂപ്പ് ചെയർമാനുമായ സുകുമാരൻ പൂച്ചക്കാട് പ്രിൻസിപ്പാൾ നിഷ ടീച്ചർക്ക് കൈമാറി. സഹപാഠി ഗ്രൂപ്പ് കൺവീനർ ടി.അശോകൻ നായർ, വൈസ് ചെയർമാൻ സി..എ. സുലൈമാൻ, പുത്തൂർ ഹനീഫ, ഇബ്രാഹിം മാസ്തിഗുഡ, സ്റ്റാഫ് സെക്രട്ടറി തുഫൈൽ റഹ്മാൻ മാസ്റ്റർ,
ഹരി മാസ്റ്റർ എന്നിവർ സന്നിദ്ധരായിരുന്നു. സഹപാഠി ഗ്രൂപ്പിലെ മുഹമ്മദ് അസ്ലം ബേക്കലും, ആവിയിൽ ബഷീറുമാണ്സ്പോൺസർ ചെയ്തത് .
Discussion about this post