ബെംഗളൂരു നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 3338 പേരെ ഐസൊലേറ്റ് ചെയ്യാനായി ശ്രമിച്ച പൊലീസിന് അവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ബൃഹത് ബെംഗളൂരു മഹാനഗര്‍ പാലികെ കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദിനെ ഉദ്ധരിച്ച് സ്ക്രോളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ടെസ്റ്റ് സാമ്ബിള്‍ കളക്ഷന്‍ സമയത്ത് ഈ വ്യക്തികള്‍ നല്‍കിയ മേല്‍വിലാസം വ്യാജമായിരുന്നു. ഇത് നഗരത്തിലെ ആകെ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തിന്റെ ഏഴു ശതമാനത്തോളം വരും.
Discussion about this post