കാഞ്ഞങ്ങാട് : മർക്കസ് ലോ കോളേജിൽ നിന്നും പഞ്ചവത്സര കോഴ്സായ എൽ എൽ ബി വിത്ത് ബി ബി എ പഠനം പൂർത്തിയാക്കിയ കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ അഡ്വ: റിസ്‌വാനയെ നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് ജില്ല കമ്മിറ്റി മൊമെന്റോ നൽകി അനുമോദിച്ചു . ജില്ല ജനറൽ സെക്രട്ടറി ഹനീഫ് പി എച്ച് മൊമെന്റോ കൈമാറി . രാജ്യത്ത് ആദ്യമായി ഓൺലൈൻ എൻറോൾമെൻറ് നടത്തി അഭിഭാഷക ജോലിയിലേക്ക് പ്രവേശിക്കുന്ന ബാച്ചിലെ വിദ്യാർത്ഥിനി നിലയിൽ അഡ്വ റിസ്‌വാന വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു . ഐ എൻ എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം , യൂത്ത് ലീഗ് നേതാക്കളായ നാസർ ഇ എൽ , ആഷിഫ് ഹദ്ദാദ് നഗർ , ജംഷീദ് ഹദ്ദാദ് നഗർ എന്നിവർ സംബന്ധിച്ചു
Discussion about this post