കാഞ്ഞങ്ങാട് : നാടിന്റെ അഭിമാനമായി പഞ്ചവത്സര ബിരുദ പഠനത്തിലൂടെ കാരന്തൂർ മർകസ് ലോ കോളേജിൽ നിന്ന് ബിരുദം നേടി ഓൺലൈനിലൂടെ ഹൈക്കോടതി യിൽ അഭിഭാഷകയായി എൻ റോൾ ചെയ്‌ത ബല്ലാകടപ്പുറം സ്വദേശിനി അഡ്വ റിസ്‌വാനയെ യുഎഇ കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ് ആദരിച്ചു.
അഡ്വ റിസ്‌വാന യുടെ വീട്ടിലെ ത്തിയാണ് കെഎംസിസി പ്രവർത്തകർ ആദരവ് ഫലകം റിസ്‌വാന യ്‌ക്ക്
സമ്മാനിച്ചത്.
യുഎഇ കെഎംസിസി നോർത്ത് ചിത്താരി കോഡിനേറ്റർ ഹസൻ യാഫയാണ് അഡ്വ റിസ്‌വാനയ്‌ക്കുള്ള ആദരവ് കൈമാറിയത്.
ചടങ്ങിൽ കെഎംസിസി പ്രവർത്തകരായ നൗമാൻ, എസ്‌കെ ഫിറോസ്,റാഷിദ് മാട്ടുമ്മൽ, ടിവി ഇസ്‌മായീൽ എന്നിവർ സംബന്ധിച്ചു.
Discussion about this post