കാഞ്ഞങ്ങാട് : കോഴിക്കോട് മർക്കസ് ലോ കോളേജിൽ നിന്നും പഞ്ച വത്സര കോഴ്സായ എൽ എൽ ബി വിത്ത് ബി ബി എ പൂർത്തിയാക്കി ബല്ലാക്കടപ്പുറത്തിന്റെ അഭിമാനമായി മാറിയ അഡ്വ : റിസ്‌വാനയെ വനിത ലീഗ് അനുമോദിച്ചു . വനിത ലീഗ് ജില്ല പ്രസിഡന്റ് നസീമ ടീച്ചർ ഷാൾ അണിയിച്ചു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഖദീജ ഹമീദ് ഉപഹാരം നൽകി. മണ്ഡലം സെക്രട്ടറി ഷീബ ഉമ്മർ, ട്രഷറർ ഖൈറുന്നിസ്സ,മുൻസിപ്പൽ പ്രസിഡന്റ് സുമയ്യ ടി.കെ,അനീസ എന്നിവർ പങ്കെടുത്തു.
Discussion about this post