കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സിക്ക് 91 ശതമാനം മാര്‍ക്കോട് കൂടി വിജയിച്ച ആയിഷത്തുല്‍ അഫ്ന കാലിഗ്രാഫിയില്‍ ഖുര്‍ആനില്‍ വിസ്മയം തീര്‍ത്താണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. കാലിഗ്രാഫിയിലല്ലാതെ ആല്‍ബങ്ങള്‍ ഉണ്ടാക്കുന്നതിലും പ്രത്യേക കഴിവ് തന്നെയാണ്.
കാഞ്ഞങ്ങാട് കൊളവയല്‍ മണ്ട്യന്‍ മൊയ്തുവിന്റെയും ബല്ലാകടപ്പുറത്തെ ഫാത്തിമത്ത് സുഹറുടെയും മകളാണ്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുള്‍ ഹമീദ് മദനി ബല്ലാകടപ്പുറത്തിന്റെ പൗത്രിയുമാണ്.
Discussion about this post