അബുദാബി : കോവിഡ് രോഗം മൂലം നാട്ടിലേക്ക് തിരിച്ചു വരാൻ സാധിക്കാതെ പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോയവർക്ക് കൈത്താങ്ങായി മാറുകയാണ് അജാനൂർ ലയൺസ് ക്ലബ് . അബൂദാബിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കും , ജോലി നഷ്ടപ്പെട്ടവർക്കും നാട്ടിലേക്കു വരാനുള്ള സൗജന്യ യാത്ര ടിക്കറ്റ് നൽകിയാണ് അജാനൂർ ലയൺസ് ക്ലബ് മാതൃക ആവുന്നത് . ആദ്യ ഘട്ടത്തിൽ ഇരുപത് പേർക്കാണ് ഈ സേവനം ലഭ്യമാവുക . അബുദാബിയിൽ ഉള്ളവർക്ക് മാത്രമാണ് നിലവിൽ ഈ സേവനം ലഭ്യമാവുക . കോവിഡ് വ്യാപനം ശക്തമായപ്പോൾ പല ആളുകളുടെയും ജോലി നഷ്ടപ്പെട്ടെന്നും , നാട്ടിലേക്ക് തിരിച്ചു വരാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് പോലും എടുക്കാൻ സാധിക്കാതെ വലിയ വിഷമം അനുഭവിക്കുന്ന ധാരാളം ആളുകൾ പ്രവാസ ലോകത്ത് ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അജാനൂർ ലയൺസ് ക്ലബ് ഇങ്ങനെ ഒരു പദ്ധതി പ്രഖ്യാപിക്കുന്നത് എന്ന് ക്ലബ് പ്രസിഡണ്ട് എം ബി അഷ്‌റഫ് പറഞ്ഞു . നാട്ടിലേക്കു തിരിച്ചു വരാൻ ആഗ്രഹിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം എന്ന് ഭാരവാഹികൾ അറിയിച്ചു . ലയൺ എം ബി അഷ്‌റഫ് : 9447446699 ലയൺ അബ്ദുള്ള യൂറോ 9037998899
Discussion about this post