ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു അടിയന്തിര ചികിത്സയ്ക്ക് നിർദേശിച്ചിരുന്ന വെള്ളൂരിലെ അമേയ് മോൻ എന്ന മൂന്ന് വയസുകാരന് വേണ്ടി സ്വരൂപിച്ച തുക കൈമാറി.
കാസർഗോഡ് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇനിയും മുന്നോട്ട് നവമാധ്യമ കൂട്ടായ്മ യുടെ നേതൃത്വത്തിൽ വാട്സ് ആപ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ആയിരുന്നു ഫണ്ട് ശേഖരിച്ചത്.
കൂടായ്മയുടെ രക്ഷാധികാരിയും CPI (M) പള്ളിക്കര ലോക്കൽ സെക്രട്ടറിയുമായ പി. കെ. അബ്ദുല്ലയും ട്രെഷറർ ബിബി. കെ. ജോസ്, സുഹ്‌റ എന്നിവർ കുട്ടിയുടെ ചെറുവത്തൂർ കാരിയിലുള്ള വീട്ടിലെത്തിയാണ് തുക നൽകിയത്.
ഭാരവാഹികളായ സദീർ, ജാസ്മിൻ, സരോഷ്, സുരാജ്, അസ്‍ലം എന്നിവർ നേതൃത്വം നൽകി.
Discussion about this post