കാഞ്ഞങ്ങാട്: 2019-20 വര്‍ഷത്തെ എസ് എസ് എൽ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി ബാവ നഗറിന്റെ അഭിമാനമായ ഫാത്തിമ അഷ്റഫ്, മുഹമ്മദ് ഇജിലാല്‍ എന്നീ വിദ്യാർത്ഥികളെ ബാവ നഗർ ശാഖ എം എസ് എഫ് കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു.
അൽ ഐൻ കെ എം സി സി കാസർഗോഡ് ജില്ല പ്രസിഡന്റ് സി എച്ച് അസ്ലം ഹാജിയും സി കെ അഷ്‌റഫ് ബാവ നഗറും ഉപഹാരം വിതരണം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ബാവനഗർ ശാഖ പ്രസിഡന്റ് നൗഫൽ മനാഫ്,
എം എസ് എഫ് ശാഖ പ്രസിഡന്റ് മനാഫ് റഹ്മാൻ, ട്രഷറർ മുനവ്വിർ പി, പ്രവർത്തകരായ റിബ്ഷാൻ,മൻസൂർ,ഷഫീഖ്,മുസമ്മിൽ, ശരീഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Discussion about this post