കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ വിദ്യാ മിത്ര പദ്ധതിക്ക് തുടക്കം കുറിച്ചു.
കോവിഡ് മഹാമാരി കാരണം സ്കൂൾ വിദ്യാർഥികളുടെ പഠനം ഓൺലൈൻ, ചാനൽ വഴി മാത്രമായ സാഹചര്യത്തിൽ ടെലിവിഷൻ സൗകര്യം ഇല്ലാത്ത നിർധന വീടുകളിലെ കുട്ടികളുടെ പഠനം അയൽ വീടുകളിലെ സമയവും സാഹചര്യവും അനുസരിച്ച് ക്രമപ്പെടുത്തി നടത്തേണ്ടി വരുന്നു. ഇത് കുട്ടികളെ മാനസികമായി തളർത്തുകയും സമാധാനത്തോടെയും ഉള്ള പഠനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നവിലുള്ളത്. ഇതിനെ മറികടക്കാൻ കുട്ടികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലയൺസ് ക്ലബ്ബ് വിദ്യാ മിത്ര പദ്ധതിയിലൂടെ അർഹരായ കുട്ടികളെ കണ്ടെത്തി ടെലിവിഷൻ വിതരണം ചെയ്യുന്നത്. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് പി എം അബ്ദുൽ നാസ്സർ ടിവി വിതരണോദ്ഘാടനം നിർവ്വഹിച്ചു. എം ബി ഹനീഫ്, ഹാറൂൺ ചിത്താരി, ഗോവിന്ദൻ നമ്പൂതിരി, അഷറഫ് കൊലവയൽ, പ്രദീപ് എക്സൈഡ്, സുരേഷ് പുളിക്കാൽ, ഫൈസൽ ട്രാക്ക് കൂൾ, അനിത ടീച്ചർ, ജയലക്ഷ്മി ടീച്ചർ, മുഹമ്മദ് ത്വയ്യിബ് പ്രസംഗിച്ചു.
ഷൗക്കത്തലി എം സ്വാഗതവും നൗഷാദ് സി എം നന്ദിയും പറഞ്ഞു.
Discussion about this post