കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മുപ്പതടി ആഴമുള്ള കിണറ്റിലേക്ക് വീണ കുട്ടിയെ അതിസാഹസികമായി കിണറ്റിൽ ചാടി രക്ഷപ്പെടുത്തിയ നോർത്ത് ചിത്താരിയിലെ ടി വി ഇസ്മയിലിനെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ആദരിച്ചു.
കളിക്കുന്നതിനിടെ കിണറ്റില് വീണ അഞ്ചു വയസുകാരൻ മുനവ്വറിന്റെ ഉമ്മയുടെ നിലവിളികേട്ട അയൽവാസിയും ബന്ധുവുമായ ഇസ്മയിൽ കിണറ്റിലേക്ക് ചാടുകയും വെള്ളത്തിൽ മുങ്ങുകയായിരുന്ന കുട്ടിയെ സാഹസികമായി രക്ഷിക്കുകയുമായിരുന്നു.
ഇസ്മയിലിന്റെ ധീരതയെ നാട്ടുകാർ ഒന്നടങ്കം പ്രശംസിച്ചു.ബേക്കൽ ഫോർട്ട് ലയൺസ് കബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ വ്യാപാര പ്രമുഖനും, മെട്രോ ഗ്രൂപ്പ് ചെയർമാനുമായ മുജീബ് മെട്രോ ഉപഹാരം നൽകി ആദരിച്ചു. പ്രസിഡന്റ് പി എം അബ്ദുൽ നാസ്സർ അധ്യക്ഷനായിരുന്നു. ഷൗക്കത്തലി എം, നൗഷാദ് സി എം, ഹാറൂൺ ചിത്താരി, പ്രദീപ് എക്‌സൈഡ്, സുരേഷ് പുളിക്കാൽ, ഷറഫുദ്ദീൻ സി എച്ച്, മുഹമ്മദ് അലി, ടി വി ഇസ്മായിൽ, റാഷിദ്, ഫഹദ്, പ്രസംഗിച്ചു.
Photo: കിണറ്റിലേക്ക് വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ നോർത്ത് ചിത്താരിയിലെ ഇസ്മായിലിന് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ ആദരവ് മെട്രോ ഗ്രൂപ്പ് ചെയർമാൻ മുജീബ് മെട്രോ സമർപ്പിക്കുന്നു.
Discussion about this post