മേൽപറമ്പ് : പകുതിയിലായ വീടുപണി ലോക് ഡൌൺ സമയത്ത് നിർത്തേണ്ടി വന്ന ഒരു പാട് പേർ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിൽ സാമ്പത്തിക ബാധ്യത വന്നു ദുരിതത്തിലായ വള്ളിയോട് സ്വദേശിക്കാണ്
ചന്ദ്രഗിരി ക്ലബ്ബ് യൂ എ ഇ കമ്മിറ്റിയുടെ സഹകരണത്തോടെ സാമ്പത്തിക സഹായം നൽകിയത് . ചന്ദ്രഗിരി ക്ലബ്ബിൽ വെച്ച് നടന്ന കൈമാറ്റ ചടങ്ങിൽ ചന്ദ്രഗിരി ക്ലബ്ബ് യുഎഇ അംഗം തബ്ഷീർ മേൽപറമ്പ്
ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കത്തിനു വീടുപണിക്കാവശ്യമായ സാധനസാമഗ്രികൾക്കുള്ള സാമ്പത്തിക സഹായം കൈമാറി. ജോയിന്റ് സെക്രട്ടറി നാസിർ ഡീഗോ, എസ് കെ ഇബ്രാഹീം,സലാം പാറപ്പുറം, മുഹീനു, റിയാസുദ്ധീന് ഹിൽടോപ്
തുടങ്ങിയവർ സംബന്ധിച്ചു.
Discussion about this post