കാസറഗോഡ് : ഇന്ത്യൻ നാഷണൽ ലീഗിന്റെ തൊഴിലാളി പ്രസ്ഥാനമായ നാഷണൽ ലേബർ യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സി എം എ ജലീലിനെ തിരഞ്ഞെടുത്തു . മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന സുബൈർ പടുപ്പ് പാർട്ടിയിൽ നിന്നും രാജി വെച്ച് പോയതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് താൽക്കാലികമായി സി എം എ ജലീലിനെ നിയമിച്ചത് . എൻ എൽ യു സ്റ്റേറ്റ് പ്രസിഡന്റ് എപി മുസ്തഫ താമരശ്ശേരിയാണ് നിയമനത്തെ കുറിച്ച് അറിയിച്ചത് . നിലവിൽ ഐഎൻഎൽ ജില്ലാ സെക്രെട്ടറി , നാഷണൽ ലേബർ യൂണിയന്റെ യൂണിയന്റെ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് , ജില്ലാ പ്രസിഡന്റ് എന്നീസ്ഥാനങ്ങൾ വഹിച്ചു വരുകയാണ് .ജലീൽ . വീണ്ടും കാസറഗോഡിന് ഉണ്ടായ സ്ഥാനം കാസറഗോഡിന് തന്നെ ലഭിച്ചതിൽ അണികളിൽ ആഹ്ലാദമുണ്ടാക്കിയിട്ടുണ്ട് .
Discussion about this post