കാഞ്ഞങ്ങാട്: സിപിഎം മുൻ കാസര്‍കോട് ജില്ലാ കമ്മിറ്റി മെമ്പർ, കെഎസ്കെടിയു ജില്ലാ സെക്രട്ടറി, നിർമാണതൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മടിയനിലെ സഖാവ് പി കുഞ്ഞികണ്ണേട്ടൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് 2020 ജൂൺ മാസം 1 തീയ്യതിക്ക് 10 വർഷം തികയുകയാണ്.
അജാനൂരിലും പരിസര പ്രദേശത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനം ആണ് സഖാവ് നടത്തിയത്. സിപിഎം അവിഭക്ത അജാനൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻനിന്ന് പ്രവർത്തിച്ചു.
നിർമാണ തൊഴിലാളി യൂണിയൻ പ്രഥമ ജില്ലാ സെക്രട്ടറിയായും ദീർഘ കാലം സംഘടനയെ നയിച്ചു.
സഖാവിന്റെ പാവന സ്മരണ പുതുക്കുന്നതിന്റ ഭാഗമായി സിപി എം നേതൃത്വത്തിൽ മടിയൻ ടൗണിൽ പാർട്ടി പതാക ഉയർത്തി പ്രഭാത ഭേരി മുഴക്കി.
സിപിഎം ജില്ലാ കമ്മിറ്റി മെമ്പർ എം.പൊക്ലേട്ടൻ പതാക ഉയർത്തി, പാർട്ടി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മെമ്പർ പി ജ്യോതിബസു, ചിത്താരി ലോക്കൽ സെക്രട്ടറി കെ.സബീഷ്, ലോക്കൽ കമ്മിറ്റി മെമ്പർമാരായ ബി. ഗംഗാധരൻ, എ. വി. പവിത്രൻ, പാലക്കി ബ്രാഞ്ച് സെക്രട്ടറി വി. രാജൻ എന്നിവർ സംസാരിച്ചു
Discussion about this post