നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് നീലേശ്വരം നഗരസഭ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ ഒരുക്കിയ കൊറന്റൈൻ സംവിധാനം പിൻവലിക്കണമെന്നും ആവിശ്യപ്പെട്ടു കൊണ്ട്, നഗരസഭ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ രംഗത്ത്.
വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും, വരുന്നവർക്ക് സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ താമസിക്കുവാൻ പോലും സൗകര്യമില്ലാത്തവർക്ക് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം, നഗരസഭയുടെ മേൽനോട്ടത്തിൽ നീലേശ്വരം രാജാസിൽ കോറന്റൈൻ സംവിധാനം ഒരുക്കിയതിനെ,
തട്ടാച്ചേരി 16 ആം വാർഡ് കൗൺസിലർ കെ. പി. കരുണാകരൻ ശക്തമായി എതിർക്കുകയും, രാജാസ് സ്കൂൾ പി ടി എ കമ്മിറ്റിയംഗംവും 27ആം വാർഡ് കൗൺസിലറുമായ ടി പി ബീന അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്തു, നഗരസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ഏറുവാട്ട് മോഹനൻ പ്രവാസികൾക്കെതിരെ നിലപാടെടുത്ത കൗൺസിലർമാർക്ക് ശക്തമായ പിന്തുണ നൽകി. പ്രവാസികൾക്ക് നഗരസഭ ഒരുക്കിയ കോറന്റൈൻ സംവിധാനം ഒഴിവാക്കണമെന്നും മറ്റും പറഞ്ഞു കൊണ്ട് പ്രകോപനപരമായ രീതിയിൽ കൗൺസിൽ യോഗത്തിൽ ബഹളം ഉണ്ടാക്കിയത്. പ്രവാസ ലോകത്തെ കഷ്ടതകളും ,പ്രയാസങ്ങളും ജീവിതാനുഭവത്തിലൂടെ മനസ്സിലാക്കിയ ദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പിപി മുഹമ്മദ് റാഫി , എ വി സുരേന്ദ്രൻ അടക്കമുള്ള ഇടതുപക്ഷ കൗൺസിലമാർ ഒറ്റക്കെട്ടായി പ്രവാസികൾക്ക് അനുകൂലമായ ശക്തമായ നിലപാട് സ്വീകരിച്ചു
ഒരാഴ്ച മുൻപ് സ്വകാര്യ വെക്തി നടത്തുന്ന ലോഡ്‌ജിൽ നിന്നും, നീലേശ്വരത്തെ പ്രവാസിയെ ലോഡ്ജ് ഉടമ ഇറക്കി വിട്ടസംഭവത്തെ നഗരസഭക്കെതിരെ കള്ള പ്രചരണം നടത്തിയ യുഡിഫ് സംവിധാനം, ഇപ്പോൾ പറയുന്നു പ്രവാസികൾക്ക് നീലേശ്വരത്തെ കോറന്റൈൻ സംവിധാനം ഒരുക്കേണ്ടതില്ല എന്ന വിചിത്ര വാദവുമായി കോൺഗ്രസ് നേതാക്കൾ മുറവിളികൂട്ടുന്നു.
നാട്ടിലേക്ക്മൊത്തം നാലര ലക്ഷം പേരാണ് എംബസ്സിയിലും,നോർക്കയിവും, രജിസ്റ്റർ ചെയ്ത്,ഇതുവരെ തൊണ്ണൂറായിരത്തിന് താഴെ പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്.ബാക്കിയുളളവരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങണ്ടയെന്ന് തീരുമാനിച്ചതിൻെറ പിന്നിലും ഇത് പോലെയുള്ള ജനപ്രതിനിധികളുടെ അവഗണന തന്നെയാണ്.കോവിഡ് രോഗത്തിൻെറ പേരിൽ ശാരീരകമായ അകലം മാത്രമല്ല മാനസികമായ അകലവും കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരുകാലത്ത് നാട്ടുകാർക്കും,, ബന്ധുക്കൾക്കും എല്ലാമെല്ലാമായിരുന്ന പ്രവാസികൾ ഇപ്പോൾ അധികപറ്റായിരിക്കുന്നു.ഒന്ന് മാത്രം ഓർക്കുക ഈ രോഗങ്ങളെയൊക്കെ പ്രവാസികൾ അതിജീവിക്കും.ഇനിയെങ്കിലും എല്ലാ നഷ്ടപ്പെട്ട് തിരികെ മടങ്ങി വരുന്ന പ്രവാസികളോട് അല്പം കരുണ കാണിക്കുക. അത് നാട്ടുകാരായിരുന്നാലും, ബന്ധുക്കളായിരുന്നാലും.
Discussion about this post