തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങള്‍ക്കു നിയന്ത്രണം. സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പോലീസിനു നിര്‍ദേശം നല്കി. സെക്രട്ടേറിയറ്റിനു മുന്നില്‍ സാമൂഹിക അകലം പാലിക്കാതെ സമരം നടത്തിയാല്‍ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങള്‍ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായാണു പോലീസ് നടപടി. അതേസമയം, സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങള്‍ വിലക്കിയിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സമരം അനുവദിക്കുകയുള്ളുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Discussion about this post