കാസർകോട് : പ്രളയക്കെടുതിയിലും മഴക്കാല ദുരിതങ്ങളിൽ അടിയന്തിര ദിരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ കമ്മറ്റിക്കു കീഴിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. വിവിധ സുന്നി സംഘടനകളെ ഏകോപിച്ച് ദുരന്തനിവാരണ ജില്ലാ ഹെൽപ് ലൈൻ രൂപീകരിച്ചു.
ചെയർമാനായി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയെയും ജനറൽ കൺവീനറായി ബായാർ സിദ്ദീഖ് സഖാഫിയെയും ഫൈനാൻസ് ഡയറക്ടറായി സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവത്തേയും തെരെഞ്ഞുടുത്തു.
വിവിധ സെൽ കൺവീനർമാരായി ഇൻഫർമേഷൻ സെൽ ബശീർ പുളിക്കൂർ, ഫൈനാൻസ് സപ്പോർട്ടിംഗ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ട്രാൻപോർട്ടിംഗ് കന്തൽ സൂപ്പി മദനി, ജനറൽ ആക്ഷൻ ടീം മൂസ സഖാഫി കളത്തൂർ, വളണ്ടിയർ ആക്ഷൻ ശാഫി സഅദി, ഫുഡ് സപ്പോർട്ടിംഗ് ജമാൽ സഖാഫി ആദൂർ, മെഡിക്കൽ ടീം അശ്രഫ് കരിപ്പൊടി എന്നവരെ തെറ്ഞ്ഞെടുത്തു.
ഒമ്പത് സോണുകളും 45 സർക്കിളും കേന്ദ്രീകരിച്ച് 500 അംഗ സാന്ത്വനം വളണ്ടിയർമാരെയും സജ്ജമാക്കി.
കാസർകോട് പുതിയ ബസ്റ്റാന്റിലെ സുന്നി സെന്റർ കേന്ദ്രീകരിച്ച് ജില്ലാതല കൺട്രോൾ റൂം തുറന്നു. ചെയർമാൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് ആണ് ഒാഫീസ് കൺട്രോളർ.
ഇതു സംബന്ധമായി ചേർന്ന വെബ് മീറ്റിംഗിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് വിഷയാവതരണം നടത്തി. സുലൈമാൻ കരിവെള്ളൂർ സ്വാഗതവും ശകീർ മാസ്റ്റർ പെട്ടിക്കുണ്ട് നന്ദിയും പറഞ്ഞു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അശ്റഫ് തങ്ങൾ മഞ്ഞമ്പാറ, സയ്യിദ് സഹീർ ബുഖാരി, സയ്യിദ് മുനീർ അഹ്ദൽ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ, സയ്യിദ് കെ പി എസ് ബേക്കൽ, സി എച്ച് അലിക്കുട്ടി ഹാജി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Discussion about this post