കാസർഗോഡ് : കൊവിഡ് കാലത്തെ വിവിധങ്ങളായകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദുബായ് മലബാർ കലാസാംസ്കാരിക വേദി ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് നൽകി വരുന്ന നാലാമത് സ്മാർട്ട് ഫോണിൻറെ വിതരണ ഉദ്ഘാടനം തളങ്കരയിൽവെച്ച് നടന്ന ചടങ്ങിൽ വാണിജ്യ പ്രമുഖനും ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ അസ്‌ലം പടിഞ്ഞാർ നിസാർ ആരിക്കാടിക്ക് നൽക നിർവഹിച്ചു . ചടങ്ങിൽ ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ് കർള പ്രമുഖ മാദ്ദിയമ പ്ര വാർത്തകൻ മജീദ് തെരൂവത്ത് കമറുദ്ധീൻ തളങ്ങര സമീർ മണിമുണ്ട എന്നിവർ സംബന്ധിച്ചു .
Discussion about this post