കാഞ്ഞങ്ങാട്: ദേശീയ തലത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ 396ാം റാങ്ക് നേടി ജില്ലയ്ക്കഭിമാനമായി മാറിയ മടിക്കൈ ബങ്കളത്തെ സി.ഷഹീനെ അജാനൂർ ലയൺസ് ക്ലബ്ബ് അനുമോദിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് അഷറഫ് എം.ബി.മൂസ സ്നേഹോപഹാരം സമ്മാനിച്ചു. സി.എം.കുഞ്ഞബ്ദുള്ള, സമീർ ഡിസൈൻ, സി.പി.സുബൈർ, എം.സുരേഷ് ബാബു, സി.ഷഹീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി.സുനിൽ രാജ് സ്വാഗതവും റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു.
Discussion about this post