പള്ളിക്കര : പള്ളിക്കര പഞ്ചായത്ത് ഭരണസമിതി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌കൂടിയായ പൂച്ചക്കാട്ടെ ലത്തീഫിനെ പ്രകീർത്തിച്ചു പൂച്ചക്കാട്ടെ യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലായി, ഇതിൽ അരിശം പൂണ്ട പ്രതിപക്ഷം പള്ളിക്കര പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്കരിച്ചു ഇറങ്ങി പോക്ക് നടത്തി.ഈ ആസാദാരണ സംഭവം പള്ളിക്കരയിൽ വലിയ രാഷ്ട്രീയ ചർച്ചയാവുകയാണ്.
പൊതുജനങ്ങൾക്കിടയിൽ പള്ളിക്കരയിൽ പ്രവർത്തിക്കാൻ കഴിയാത്തതിന്റെ ചൊറുക്ക് തീർക്കാൻ ആണ് ഇന്ന് പ്രതിപക്ഷപാർട്ടിക്കാർ പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്കരിച്ചു ഇറങ്ങിപ്പോയതെന്ന് പള്ളിക്കരയിലെ ഇടതുപക്ഷ മുന്നണി പ്രവർത്തകർ ആരോപിക്കുന്നു.
സംഭവം ഇങ്ങനെ കുവൈറ്റിൽ നിന്നും നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന പ്രവാസി യുവാവിന്റെ ഭാര്യ ക്ക് ഹൈപ്പർ ടെൻഷൻ കാരണമുള്ള ശാരീരിക ബുദ്ദിമുട്ട് അനുഭവപ്പെടുകയും യുവാവ് ഐ എൻ എൽ നേതാവും പഞ്ചായത്ത് വാർഡ് മെമ്പറും വൈസ് പ്രെസിഡന്റുമായ T.M ലത്തീഫ് പള്ളിപ്പുഴയെ ഞായറാഴ്ച രാത്രി 10 മണിക്ക് ബന്ധപ്പെട്ടു കാര്യങ്ങൾ ധരിപ്പിക്കുകയും, കാര്യ ഗൗരവം മനസ്സിലാക്കിയ ലത്തീഫ് ഉടനെ തന്നെ ഹെൽത്ത് ഡിപ്പാർട്മെന്റുമായി ബന്ധപ്പെട്ട ആംബുലൻസ് വരുത്തിക്കുകയും രോഗിയെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു ആവശ്യമായ ചികിത്സ ഒരുക്കി കൊടുക്കുയും ചെയ്തു.
ഇതിൽ സന്തോഷവാനായ യുവാവ് ഫേസ്ബുക്കിൽ ലത്തീഫിനെ പ്രകീർത്തിച്ചു പോസ്റ്റ് ചെയ്യുകയും പോസ്റ്റ് വൈറൽ ആവുകയും ചെയ്തു.
ഇതോടെ എല്ലാ വാറ്ഡിലും ലത്തീഫ് ഇടപെടുന്നതായും മറ്റു മെമ്പര്മാര്ക്ക് പ്രവർത്തിക്കാൻ അവസരം കിട്ടുന്നില്ല എന്ന് പരിതപിക്കുകയും
ഇതിൽ അമർഷം പൂണ്ട മുസ്ലിം ലീഗ് മെമ്പർമാർ 29.06.20ന് പള്ളിക്കര പഞ്ചായത്ത് വിളിച്ചു ചേർത്ത ബോർഡ് യോഗത്തിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡെന്റിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു യോഗം ബഹിഷ്കരിച്ചു, ഇറങ്ങി പോക്ക് നടത്തിയത്
Discussion about this post