ജൂൺ 25 മുതൽ മിഡിൽഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേരള സർക്കാർ തീരുമാനം പിൻവലിച്ചു കൊണ്ട് ടെസ്റ്റ് ചെയ്യാൻ പ്രായോഗിക ബുദ്ദിമുട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പിപിഇ കിറ്റ് മതി എന്ന തീരുമാനം ഐഎംസിസി ഒമാൻ കമ്മിറ്റി സ്വാഗതം ചെയ്തു . യാത്ര ചെയ്യാൻ കോവിസ് ടെസ്റ്റ് നെഗറ്റീവ് ആവണം എന്ന തീരുമാനം ഉണ്ടായ ഉടൻ ഐഎംസിസി ഇത് അപ്രായോഗികം ആണെന്ന് കാട്ടി മുഖ്യമന്ത്രിക്കും നോർക്ക അധികാരികൾക്കും തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട്.നിവേദനം നൽകിയിരുന്നു. ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയും പ്രവാസികളുടെ യാത്ര എളുപ്പത്തിലാക്കാൻ നടപടികൾ എടുക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഐഎംസിസി അടക്കമുള്ള പ്രവാസി സംഘടനകൾ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. പ്രവാസികൾക്ക് എതിരാണ് കേരള സർക്കാർ എന്ന അസത്യ പ്രചരണം നടത്തുന്ന യുഡിഫ് സംവിധാനങ്ങൾ ഈ ദുരന്തകാലത് അത്തരം കള്ള പ്രചാരങ്ങൾ കൂടി നിർത്തണം എന്ന് തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ടുള്ള പത്രക്കുറിപ്പിൽ ഐഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു.
Discussion about this post