കാസർഗോഡ്: ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ സമിതി അംഗവുമായ അജിത് കുമാർ ആസാദ് , INL സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നാഷണൽ ലേബർ യൂണിയൽ സംസ്ഥാന ജനറൽ സെക്രട്ടറിയും ആയ സുബൈർ പടുപ്പ്, നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി സുഹ് രി, നാഷണൽ സ്റ്റുഡൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി BK മുഹാദ്, കാസർഗോഡെ ദ്യശ്യ മാധ്യമ പ്രവർത്തകനും പൊതു രംഗത്തെ നിറസാന്നിദ്ധ്യവുമായ I Sസക്കീർ ഹുസൈൻ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് മുക്കൂർ തുടങ്ങിയവർ PDP യിൽ ചേർന്നതായി കാസർഗോഡ് പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 21 വർഷക്കാലമായി വിചാരണ കൂടാതെ തടവിൽ കഴിയുന്ന അബ്ദുൾ നാസിർ മഅദനിയുടെ ജയിൽ മോചനത്തിന് നിയമപരവും ജനാധിപത്യപരവുമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടിയാണ് PDP യിൽ ചേരുന്നതെന്ന് ഇവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മഹാനായ സേട്ട് സാഹിബ്ബ് നേതൃത്വം’ നൽകിയ ഇന്ത്യൻ നാഷണൽ ലീഗിനോട് എന്തങ്കിലും വിയോജിപ്പ് ഉള്ളത് കൊണ്ടല്ല രാജി എന്നും ഫാസിസത്തിനെതിരെ വിശാലമായ ഒരു ദളിത് പിന്നോക്ക മതന്യൂനപക്ഷ കാഴ്ചപ്പാടാണ് തങ്ങൾക്കുള്ളതെന്നും അതിന് വേണ്ടി സംസ്ഥാന തലത്തിലുള്ള ഒരു വിശാല ഐക്യത്തിന് ശ്രമിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പത്രസമ്മേളനത്തിൽ അജിത് കുമാർ ആസാദ് , സുബൈർ പടുപ്പ് , സക്കീർ ഹുസൈൻ , ഷാഫി സുഹ്രി , മുഹാദ് BK , അഷ്റഫ് മുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post