ചിത്താരി : ഗ്രീൻ സ്റ്റാർ ക്ലബ്ബ് ‘ലോക്ഡൗണ് കാലത്തെ പെരുന്നാൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈദ് ഫോട്ടോ കോണ്ടസ്റ്റ് പരിപാടിയിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ആയിഷഫാത്തിമ ഒന്നാം സ്ഥാനവും മഹറ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പഠനോപകരണങ്ങളും മോമെന്റോവും സമ്മാനിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ജംഷീദ്‌കുന്നുമ്മൽ, സെക്രട്ടറി മുർഷിദ് ചാപ്പയിൽ,റാഫി തായൽ,റിയാസ് തായൽ,മിർസാൻ,ഇർഷാദ് സി.കെ എന്നിവർ സംബന്ധിച്ചു.
Discussion about this post