കാസറഗോഡ് : അതിഥി തൊഴിലാളികളെ ലോക്ക് ഡൌൺ കാലത്ത് സംരക്ഷിച്ചും , അവസാനം പ്രത്യേക ട്രെയിനിൽ നാട്ടിലേക്കു തിരിച്ചു അയച്ചും വലിയ മാതൃക തീർത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . ഈ അവസരത്തിൽ അതിഥി തൊഴിലാളികളെ തിരിച്ചു അയക്കുന്നതിനു വരുന്ന ചിലവിന്റെ ഒരു വിഹിതം വഹിക്കാൻ കാസറഗോഡ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി തയ്യാറാണ് എന്ന് അറിയിച്ചു ജില്ലാ പ്രസിഡന്റ ഹക്കീം കുന്നിൽ കാസറഗോഡ് ജില്ല കളക്ടർ ഡി സജിത്ത് ബാബു ഐ എ എസ്സിന് കത്തെഴുതി . അഖിലേന്ത്യ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം എന്നും അദ്ദേഹം കത്തിൽ അറിയിച്ചു . ആവശ്യമായ ചിലവ് അറിയിക്കുന്ന സമയത്ത് കളക്ടറെ നേരിട്ട് ഏൽപ്പിക്കാനാണ് തീരുമാനം .
Discussion about this post