കൂളിയങ്കാൽ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കപട രാഷ്ട്രിയ നിലപാടിൽ പ്രതിഷേധിച്ചു ഐ എൻ എല്ലിൽ ചേർന്ന മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകരായ കൂളിയങ്കാലിലെ ഷുഹൈൽ മഹ്മൂദിനും, ഷമീൽ കൂളിയങ്കാലിനും ഐ എൻ എൽ പ്രവർത്തകർ സ്വീകരണം നൽകി. യോഗം ഐ എൻ എൽ മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു . രാജി വെച്ചവർക് ഐ എൻ എൽ മുൻസിപ്പൽ പ്രസിഡന്റ് സഹായി ഹസൈനാർ, മുൻസിപ്പൽ സെക്രട്ടറി എം എ ഷഫീഖും ചേർന്ന് മെമ്പർഷിപ് നൽകി. മുൻ നഗരസഭ കൗൺസിലർ പി കെ സലാം അനുമോദന പ്രസംഗം നടത്തി . ഇ എൽ നാസർ സ്വാഗതവും, ശാഖ സെക്രട്ടറി ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു .
Discussion about this post