സൗത്ത് ചിത്താരി : പെരുന്നാൾ ദിനത്തോട് അനുബന്ധിച്ചു ഐ എൻ എൽ ഐ എം സി സി സൗത്ത് ചിത്താരി ശാഖാ സൗത്ത് ചിത്താരിയിൽ പെട്ട നിർധനരായ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്യും . സൗത്ത് ചിത്താരിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഐ എൻ എൽ കാസറഗോഡ് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്യും . കൊറോണ ദുരിദത്തിലും ലോക്ക് ഡൗണിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആഘോഷമില്ലാത്ത പെരുന്നാൾ ദിനമാണ്ഇത്തവണ . എന്നിരുന്നാലും പെരുന്നാൾ ദിനത്തിൽ ഒരു കുടുംബവും പട്ടിണി കിടക്കാൻ പാടില്ല എന്ന് പ്രഖ്യാപിച്ചു സംസ്ഥാനത്തു ഉടനീളം ഐ എൻ എൽ ലോക്ക് ഡൌൺ ദിവസം മുതൽ വലിയ രീതിയിലുള്ള കാരുണ്യ പ്രവർത്തനങ്ങളും , സേവനങ്ങളുമാണ് നടത്തി വരുന്നത് . അതിന്റെ ഭാഗമായാണ് സൗത്ത് ചിത്താരി ശാഖ പെരുന്നാൾ കിറ്റ് വിതരണം ചെയ്യുന്നത് . ലോക്ക് ഡൌൺ ദുരിതത്തിലും രോഗികൾക്ക് മരുന്ന് വിതരണം ചെയ്‌തും , കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം എത്തിച്ചും മാതൃകാപരമായ ഇടപെടലാണ് ഐ എൻ എൽ വളണ്ടിയര്മാരാണ് മേഖലയിൽ നടത്തിയത് . പെരുന്നാൾ ദിനത്തിലേക്ക് ആവശ്യമായ കോഴി ഇറച്ചി , പോത്തിറച്ചി , പഴം , എണ്ണ , നെയ്യ് , ഈത്തപ്പഴം , മൈദ തുടങ്ങി പതിനൊന്നോളം വിഭവങ്ങൾ അടങ്ങിയ പെരുന്നാൾ കിട്ടാണ് ഓരോ വീട്ടിലേക്കും പ്രവർത്തകർ എത്തിച്ചു നൽകുന്നത്
Discussion about this post