കാറടുക്ക :- ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങി ഐ.എൻ.എൽ കാസർകോടിന്റെകിഴക്കൻ മേഖലയായ കാറടുക്ക പഞ്ചായത്തിൽകൺവെൻഷൻ നടത്തി, സംസ്ഥാന സർക്കാറിനുള്ള ജനഅംഗീകാരവും മുസ്ലിം ലീഗ് അഴിമതികോക്കസ് രാഷ്ട്രീയത്തിന് എതിരെയുള്ള ജനവികാരം, മുസ്ലിം ലീഗ് നേതാക്കളുടെ വഖഫ്ഭൂമി തട്ടിപ്പ്, തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടു കൊണ്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തെ അട്ടിമറിക്കുന്ന ജനങ്ങളുടെ ജീവന് ഭീഷണിയായി’ സർക്കാറിനെതിരെ യുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും അനാവശ്യ ആരോപണവും, നിയമ ലംഘന സമരത്തിനുമെതിരെയുള്ള പൊതു ജനവികാരം, തുടങ്ങിയ ആനുകൂല സാഹചര്യത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ 1995ലെ ജില്ലയിലെ മുനിസിപ്പൽ ത്രിതല പഞ്ചായത്തിലെഎൽ ഡി എഫിന്റെ ചരിത്ര വിജയം 2020ലെ മുനിസിപ്പൽത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു,
കാറടുക്ക പഞ്ചായത്ത് ഐ.എൻ.എൽ പ്രസിഡണ്ട് ബഷീർ ആദൂർ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി, ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ശാഫി സന്തോശ് നഗർ പ്രസംഗിച്ചു, തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിന് ഏഴംഗ പാർലമെന്റെറി ബോർഡ് രൂപീകരിച്ചു . എ.എം ബഷീർ ആദൂർ, അഷ്റഫ് കാരക്കാട്, ഹമീദ് അമ്മി, നൂറിസ് ആദൂർ, സാലി കെ, ജമാൽ ഇ.കെ, ഹസൈനാർ എന്നിവരെയാണ് തെരഞ്ഞെടുത്തത്ഐ .എൻ.എൽ കാറടുക്ക പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കാരക്കാട് സ്വാഗതവും അബ്ദുല്ല പുളിയടി നന്ദിയും പറഞ്ഞു
Discussion about this post