ഷാർജ:- തിരുവനന്തപുരം ജില്ലാക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് 700 ൽ പരം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.. അസോസിയേഷൻ പ്രസിഡൻ്റ് ഇ.പി ജോൺസൺ ഉത്ഘാടനം നിർവ്വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, വൈസ് പ്രസിഡൻറും അനന്തപുരി പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരിയുമായ അഡ്വ. വൈ. എ റഹിം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു വർഗ്ഗീസ് ,ഖാൻപാറയിൽ.നസിർ.പ്രഭാകരൻ.പ്രതീഷ് ചിതറ.യൂസുഫ് സഹീർ. എന്നിവർ സംബന്ധിച്ചു.കൂട്ടായ്മയുടെ ഭാരവാഹികളായ തേക്കട നവാസ്, ബിജോയ് ദാസ്, പ്രഭാത് നായർ, ബീബൂഷ്, സലിം അംബൂരി, അഡ്വ. സ്മിനു സുരേന്ദ്രൻ, സൈഫുദീൻ പട്ടം അഷ്റഫ് എന്നിവർ വിതരണങ്ങൾക്ക് നേതൃത്വം നൽകി.
Discussion about this post