കാഞ്ഞങ്ങാട്: കേരളത്തിന്റെ പൗരപ്രമുഖനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ പ്രസിഡന്റും ഒട്ടനവധി പാവങ്ങളുടെ അത്താണിയുമായ മെട്രോ മുഹമ്മദ് ഹാജി അസുഖം കാരണം ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ രോഗശമനത്തിന് വേണ്ടി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ സുല്‍ത്താന്‍ ഉലമ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരും കേരള സംസ്ഥാന മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദറു സാദാത്ത് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളും പ്രത്യേക പ്രാര്‍ത്ഥന നടത്തി. കാസര്‍കോട് ജില്ലാ മുസ്ലിം ജമാഅത്ത് കമ്മിറ്റി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരു കൂട്ടരും മെട്രോ മുഹമ്മദ്ഹാജിക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയത്.
കാഞ്ഞങ്ങാട് മുസ്ലിം ജമാഅത്തിന്റെ ദീര്‍ഘകാല പ്രസിഡന്റും ഒട്ടനവധി പാവങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുകയും ജാതിമത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ഒട്ടനവധി സഹായഹസ്തങ്ങള്‍ നല്‍കുകയും വിഭാഗീയത കാട്ടാതെ എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടു പോകാന്‍ തന്റെ സൗമ്യ പ്രകൃതം കൊണ്ട് ശ്രമിക്കുകയും ചെയ്ത മെട്രോ മുഹമ്മദ് ഹാജി നാടിന്റെ അവിഭാജ്യ ഘടകമാണ്. അദ്ദേഹം ഇനിയും സമൂഹത്തിനും സമുദായത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും സംയുക്ത ജമാഅത്തിന്റെ ദീര്‍ഘകാല പ്രസിഡന്റായി സേവനം ചെയ്യണമെന്നും സമൂഹത്തിലെ ദീനി സ്ഥാപനത്തിന്റെ പണ്ഡിത ശിരോമണികള്‍ക്കും ഉമറാക്കള്‍ക്കും ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ അള്ളാഹു ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെയെന്നും എല്ലാ ജനങ്ങളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ സെക്രട്ടറി അബ്ദുള്‍ ഹമീദ് മദനി ബല്ലാകടപ്പുറം ആവശ്യപ്പെട്ടു.
Discussion about this post