കാഞ്ഞങ്ങാട് : കുവൈറ്റ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മർഹൂം മെട്രോ മുഹമ്മദ് ഹാജി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.പി.ജാഫർ അദ്ധ്യക്ഷത വഹിച്ചു.കാസർഗോഡ് എം.പി.രാജ് മോഹൻ ഉണ്ണിത്താൻ മെട്രോ മുഹമ്മദ് ഹാജി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വൺ ഫോർ അബ്ദുൾ റഹ്മാൻ, മുജീബ് മെട്രോ,കുവൈറ്റ് കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അലി മാണിക്കോത്ത്, , ജില്ലാ വൈസ് പ്രസിഡണ്ട് ഹംസ ബല്ല, മുഹമ്മദ് ആവിക്കൽ, മുഹമ്മദ് ഹദ്ദാദ്, എന്നിവരും, , ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് എൻ.എ.ഖാലിദ്, സെക്രട്ടറി സി.കെ.റഹ്മത്തുള്ള, അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി, സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, എ.ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, തെരുവത്ത് മുസ ഹാജി, പി.എം.ഫാറുഖ് ഹാജി, സി.എം.ഖാദർ ഹാജി, പി.കെ.അഹമ്മദ്, ആബിദ് ആറങ്ങാടി, പി.പി.നസീമ ടീച്ചർ, എ.പി.ഉമ്മർ, സി.മുഹമ്മദ് കുഞ്ഞി, റസാഖ് തായലക്കണ്ടി,കൊവ്വൽ അബ്ദുൾ റഹ്മാൻ, മുസ്തഫ തായന്നൂർ, എ സി എ ലത്തീഫ് , ബഷീർ ആറങ്ങാടി, ടി. റംസാൻ, വസീം പടന്നക്കാട്, ജംഷിദ് ചിത്താരി, റമീസ് ആറങ്ങാടി, സുമയ്യ, ഖദീജ ഹമീദ്, എന്നിവർ സംബന്ധിച്ചു.അവാർഡ് ചടങ്ങുകൾ കുവൈറ്റിൽ നിന്ന് സുഹൈൽ ബല്ലാ, ഹാരിസ് മുട്ടുന്തല, ഹനിഫ പാലായി എന്നിവർ കോ-ഓർഡിനേറ്റ് ചെയ്തു. കുവൈറ്റ് കെ എം സി സി മണ്ഡലം സെക്രട്ടറി എം എസ്സ് ഉസാമത്ത് സ്വാഗതവും, ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ കൊവ്വൽ പളളി നന്ദിയും പറഞ്ഞു
Discussion about this post