കാസറഗോഡ്: നഗരസഭയുടെ കമ്മ്യുണിറ്റി കിച്ചൺ അഴിമതി ആരോപണമുയർന്നതോടെ കൂടുതൽ അഴിമതികഥകൾ ആണ് പുറത്തായി കൊണ്ടിരിക്കുന്നത്, സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളാൻ ഭരണ സമിതിയും ഉദ്യോഗസ്ഥരും തയ്യാറാവണമെന്ന്
ഐ എൻ എൽ മുൻസിപ്പൽ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ ആവശ്യപ്പെട്ടു. കാസറഗോഡ് നഗരസഭയുടെ കമ്മ്യുണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിയിലെ ചിലർക്കെതിരെ നടന്ന തട്ടിപ് ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുൻസിപ്പൽ അധികൃതർ റൈഡ് ചെയ്തു പിടിച്ച പാൻ മസാലകൾ കാണാനില്ല എന്ന വാർത്തയും കസേരകൾ കാണാനില്ല യെന്നൊതൊക്ക ഒരു ജനാതിപത്യ ഭരണകൂടം ജനങ്ങൾക്ക് നൽകുന്ന സന്ദേശം എന്താണ്, ഇത്രയും നിരുത്തരവാദപരമായ സമീപനം നടത്തുന്ന ഭരണസമിതി ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ എൻ എൽ കാസറകോട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു, കമ്മ്യുണിറ്റി കിച്ചൺ എന്നത് കൊറോണ കാലത്തെ കേരള സർക്കാരിന്റെ ഏറ്റവും ജനപ്രീതിയുള്ളതും അതെ സമയം നൂറുകക്കിന് പാവപെട്ടവർക്കും രോഗികൾക്കുമുള്ള ഭോജനശാലയുമാണ്, നിരവധി അതിഥി തൊഴിലാളികൾക്കും പാവങ്ങൾക്കും ഉച്ചഭക്ഷണം നൽകേണ്ട കമ്മ്യുണിറ്റി കിച്ചന്റെ നടത്തിപ്പിനെ കുറിച്ചും അന്യോഷിക്കണം: കാസറഗോഡ് നഗരസഭയിൽ കമ്യൂണിറ്റി കിച്ചന് വേണ്ടി വ്യാപകമായി പണം പിരിവിച്ചിട്ടുംഎന്തിനും ഏതിനും കത്തെഴുതൽ തൊഴിൽ ആക്കിയ
എം എൽ എ മുഖ്യമന്ത്രിക്ക് പണം ആവശ്യപ്പെട്ട് കത്തെഴുതിയത് ദുരുദ്ധേശപരമാണ്, കമ്യൂണിറ്റി കിച്ചന്റെ വരവ് ചിലവ് കണക്കുകൾ വെളിപെടുത്തണം, കള്ളന്മാർക്ക് കഞ്ഞി വെക്കുകയാണ് എം എൽ എ ചെയ്യുന്നത് , ബന്ധപ്പെട്ടവർ അടിയന്തിര ഇടപെടലുകൾ നടത്തി അഴിമതി ആരോപണത്തെ കുറിച്ച് അന്യോഷിക്കണമെന്ന്ഐ എൻ എൽ മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ ആവശ്യപ്പെട്ടു
Discussion about this post