സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിഷുദിനത്തിൽ മലയാളികൾക്ക് ആശ്വാസ വാർത്ത . സംസ്ഥാനത്തു ഇന്ന് രജിസ്റ്റർ ചെയ്തത് 8 പുതിയ കോവിഡ് കേസുകൾ . 13 ആളുകൾ രോഗമുക്തി നേടി . കോഴിക്കോട് 3 പേരും , കണ്ണൂർ 4 പേരും , കാസറഗോഡ് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതിൽ 5 പേര് ദുബായിൽ നിന്ന് വന്നവരും , 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത് . ആദ്യ ഘട്ടത്തിൽ വലിയ കോവിഡ് ഭീതി വിതച്ചിരുന്ന കാസറഗോഡിൽ നിന്നും 6 പേരാണ് ഇന്ന് രോഗമുക്തി നേടിയത് .
Discussion about this post