കാസറഗോഡ്: കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഗവൺമെൻ്റ് ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും നിയന്ത്രണ വിധേയമായി തുറന്ന് പ്രവർത്തിക്കുന്ന സമയത്ത് എസ്.എസ്.എൽ.സി പാസായ കുട്ടികൾക്ക് തുടർപഠനത്തിന് വേണ്ടി വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നാറ്റിവിറ്റി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലിയർ എന്നീ സർട്ടിഫിക്കറ്റുകൾ അപേക്ഷയിൽ ചേർക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട് . സാമൂഹിക അകലം പാലിച്ച് ഒരു ദിവസം വില്ലേജ് ഓഫീസുകളിൽ അമ്പതിൽ കൂടുതൽ ടോക്കൺ ലഭിക്കുന്ന സാഹചര്യം ഇപ്പോൾ നിലവിലില്ല, ഈ വർഷത്തെ അപേക്ഷയിൽ നിന്നെങ്കിലും മേൽ പറഞ്ഞ സർട്ടിഫിക്കേറ്റുകൾ ഒഴിവാക്കി ക്ലാസ് തുടങ്ങുന്ന സമയത്ത് ഹാജരാക്കാനുള്ള സാവകാശം ലദിച്ചിരുന്നെങ്കിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളൂടെയും ആശങ്കയും, ദുരിതവും ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി: സി.രവീന്ദ്രനാഥിനോട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ആവശ്യപ്പെട്ടു.
Discussion about this post