തിരുവനന്തപുരം: ലോക്ക്‌ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ഒരു സംഘര്‍ഷവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചും അവരുടെ അനുമതിയോടെയുമാണ് സംസ്ഥാനത്ത് ഇളവുകള്‍ നടപ്പാക്കിയത്. ചില കാര്യങ്ങളില്‍ സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍, ലോക്ക്‌ഡൗണില്‍ ഇളവ് നല്‍കിയതോടെ സംസ്ഥാനത്ത് ഇനി ജാഗ്രത ആവശ്യമില്ലെന്ന മട്ടില്‍ ഇന്നലെ സംസ്ഥാനത്തെല്ലായിടത്തും ജനങ്ങള്‍ വാഹനങ്ങളുമായി റോഡിലിറങ്ങി. ഇത് അനുവദിക്കാവുന്ന കാര്യമല്ല.
ആശ്വാസനിലയിലേക്ക് സംസ്ഥാനം ഇനിയും എത്തിയിട്ടില്ല. ജാഗ്രത തുടരേണ്ടതുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ കാര്‍ക്കശമാക്കും.
Discussion about this post