കോഴിക്കോട് :ഇന്ന് രാവിലെ അന്തരിച്ച മുസ്ലിംലീഗ് നേതാവും ജീവ കാരുണ്യ പ്രവർത്തനങ്ങൾകൊണ്ട് ഉത്തരകേരളത്തിൽ നന്മയുടെ പുതിയ അധ്യായം തുന്നിച്ചേർക്കുകയും ചെയ്ത കാഞ്ഞങ്ങാട് സംയുക്ത ജമഹത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ മൃതദേഹം കോഴിക്കോട് സി എച്ച് സെന്ററിൽപൊതുദർശനത്തിനും മയ്യത്ത് നിസ്കാരത്തിനും ശേഷം സ്വവസതിയായ ചിത്താരി ചാമുണ്ഡികുന്നിലേക്ക് പുറപ്പെട്ടു.
ഉച്ചതിരിഞ്ഞു പ്രിയപ്പെട്ട പാർട്ടി നേതാവിനെകാണാനും അന്തിമോപചാരമർപ്പിക്കാനും കോഴിക്കോട് സി എച് സെന്ററിൽ നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും എത്തിച്ചേർന്നു, മയ്യത്ത് നിസ്കാരത്തിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എം പി മാരായ ഇ ടി മുഹമ്മദ് ബഷീർ, പിവി അബ്ദുൽ വഹാബ്, കെ പി എ മജീദ് തുടങ്ങിയവർ പങ്കെടുത്തു,
ആറരയോടെ കാസര്കോട്ടെത്തുന്ന മയ്യിത്ത് ചിത്താരി ചാമുണ്ടിക്കുന്നിലെ വീട്ടിൽ പൊതു ദർശനത്തിനു ശേഷം ചിത്തരാരി നോർത്ത് ജുമാ മസ്ജിദിൽ കബറടക്കം ചെയ്യും
Discussion about this post