മൊഗ്രാൽപുത്തൂർ: – മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് ബ്ലാർകോട് പഞ്ചായത്ത് ആസ്തിയാല്ലാത്ത സ്ഥലത്ത് സ്വകാര്യ വെക്തികളുടെ പറമ്പിൽ 49, 5000 രൂപ വകയിരുത്തി മൊഗ്രാൽപുത്തൂർപഞ്ചായത്ത് ഡ്രൈനേജ് നിർമ്മിക്കുന്നതിൽ അഴിമതി നടക്കുന്നതായി സംശയിച്ച് നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി കാസർകോട് വിജിലൻസ് ഡി വൈ എസ് പി മുമ്പാകെ പരാതി നൽകി
അശാസ്ത്രീയമായാണ് പ്രവർത്തി നടക്കുന്നതെന്നും കുറ്റമറ്റ രീതിയിൽ അന്യോഷണം നടത്തി അഴിമതി നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും ജനപ്രധിനിതികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാദിക്ക് കടപ്പുറവും ജനറൽ സെക്രട്ടറി നൗഷാദ് ബള്ളീറും വിജിലൻസ് ഡി വൈ എസ് പി യോട് ആവശ്യപ്പെട്ടു .
Discussion about this post