മുക്കൂട് : മുക്കൂട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സയ്യിദ് അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങൾ റിലീഫ് സെല്ലിന്റെ രണ്ടാം ഘട്ട റേഷൻ വിതരണം എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്തു . മുക്കൂട് മുഹ്യുദ്ധീൻ ജുമാ മസ്ജിദിനു മുമ്പിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഭാരവാഹികൾ ഏറ്റു വാങ്ങി . രണ്ടാം ഘട്ടത്തിൽ മുക്കൂട് പ്രദേശത്തെ ഒമ്പത് കുടുംബങ്ങൾക്കാണ് ഓരോ മാസവും റേഷൻ വിതരണം ചെയ്യുന്നത് . ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മോമെന്റോയും വിതരണം ചെയ്തു . ചടങ്ങിൽ ബഷീർ വെള്ളിക്കോത്ത് , ബാങ്ക് ഹമീദ് , കെ കെ മുഹമ്മദ് , കമാൽ , കുഞ്ഞബ്ദുള്ള ജീലാനി , ഇബ്രാഹിം മാളികയിൽ , ടി പി ജലീൽ തുടങ്ങിയവർ സംബന്ധിച്ചു .
Discussion about this post