പരപ്പ:കണ്ണൂർ യൂണിവേഴ്സിറ്റി എം.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ രേവതിയെ എം.എസ്.എഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എം ഇബ്രാഹിം സാഹിബ് ഉപഹാരം സമ്മാനിച്ചു. എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി മിസ്ഹബ് പരപ്പ, എം.എസ്.എഫ് പഞ്ചായത്ത് ജന.സെക്രട്ടറി നിഹിൽ കമ്മാടം, നഹാദ് പരപ്പ എന്നിവർ സംബന്ധിച്ചു.പ്രതിഭ നഗറിലെ മനോഹരന്റെയും ശ്രീജ എന്നിവരുടെ മകളാണ്.
Discussion about this post