കേരള സർക്കാറിന്റെ മികച്ച ഭരണവും ആരോഗ്യ മേഖലയിൽ ശ്രീമതി ശൈലജ ടീച്ചറുടെ ഉത്തരവാദിത്ത്യത്തോടുള്ള മികച്ച പ്രവർത്തനവും കണ്ട് സഹിപൂണ്ട മുല്ലപള്ളിയുടെ പദ പ്രയോഗം തികച്ചും നിരാശയിൽ നിന്നും അധികാരത്തിൽ എത്തിപെടാൻ സാധിക്കില്ലെന്ന തിരിച്ചറിവിൽ നിന്ന് ഉടലെടുത്തതാണ് എന്നും ഐ എൻ എൽ ആലംപാടി ശാഖാ ഭാരവാഹികളുടെ യോഗം വിലയിരുത്തി എൽ ഡി എഫ് സർക്കാറിന്റെ മികച്ച ഭരണത്തെയും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവർത്തകന്മാരെയും പോലീസ് ഡിപ്പാർട്ട്മെന്റ് ഉത്തരവാദിത്ത്യത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻമാരേയും യോഗം പ്രശംസിച്ചു.
ആസന്നമായ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്ന് മുന്നോടിയായി ഐ എൻ എൽ മേൽ ഘടകത്തിന്റെ നിർദേശ പ്രകാരം പാർട്ടി പ്രവർത്തനം ശക്തി പെടുത്തുന്നതിന്നും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായ് വിളിച്ചു ചേര്‍ത്ത ആലംപാടി ശാഖാ ഐ എൻ എൽ. എൻ വയ് എൽ . എൻ എസ് എൽ . ഭാരവാഹികളുടെ യോഗം ശാഖാ പ്രസിഡന്റ് മൗലവി അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഫി സന്തോഷ്നഗർ ഉൽഘാടനം ചെയ്തു, ഐ എം സി സി ദുബായ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കാദർ ആലംപാടി . ഐ എൻ എൽ പഞ്ചായത്ത് പ്രസിഡന്റ് എൻ എം ഇബ്രാഹീം. അഹ്മദ് മിഹ്റാജ്. ഗപ്പു ആലംപാടി റാബി അബ്ദു റഹ്മാൻ ഇല്യാസ് കാരോഡി പ്രസംഗിച്ചു തുടര്‍ന്ന് നടന്ന ചർച്ചയിൽ ഇ എ മജീദ്. എസ് എ ഹനീഫ. കെ എച്ച് അബ്ദുല്ല. സി എച്ച് നസീർ. കാദർ ചാൽകര. അച്ചപ്പു. കെ എം റാഫി. ഉമ്മർ കരോടി. ഹസ്സൻ. ഹനീഫ എരിയപ്പാടി. അസ്കർ മൗലവി. സുജൈദ് ആലംപാടി തുടങ്ങിയവർ സംബന്ധിച്ചു കാദർ എരിയപ്പാടി സ്വാഗതവും നിസാർ പുത്തൂർ നന്ദിയും പറഞ്ഞു
Discussion about this post