കാസറഗോഡ് : തൊഴിൽ നിയമ ഭേദഗതി പൊതു മേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ മുതലായ കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നീക്കങ്ങൾക്കെതിരെയുള്ള സമരങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയിൽ ഐഎൻഎല്ലിന്റെ തൊഴിലാളി സംഘടനയായ നാഷണൽ ലേബർ യൂണിയൻ (എൻഎൽയു ) വിന്റെ മുഴുവൻ തൊഴിലാളികളും അണിചേരണമെന്നും അവരവരുടെ വീടുകൾക്ക് മുമ്പിൽ കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പൊതുമേഖലകളെ വിറ്റഴിക്കുകയും സ്വകാര്യ വൽക്കരണത്തിനെതിരെ ബാഡ്ജ് ധരിച്ചും പ്ലേകാർഡ് ഏന്തിയും പ്രധിഷേധിക്കുകയും സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് എൻഎൽയു സ്റ്റേറ്റ് പ്രസിഡന്റ് എപി മുസ്തഫ താമരശ്ശേരിയും ജനറൽ സെക്രെട്ടറി സിഎംഎ ജലീലും അഭ്യർത്ഥിച്ചു .
Discussion about this post