Sunday, February 28, 2021
  • About
  • Archive Grid
  • Contact Us
  • Home
  • Sample Page
National News
  • Kerala
  • Kasaragod
No Result
View All Result
  • Kerala
  • Kasaragod
No Result
View All Result
National News
No Result
View All Result

‘കടക്ക് പുറത്ത് ‘ ; കൊലവിളി പ്രകടനത്തിനെതിരെ ഡി.വൈ.എഫ്.ഐയില്‍ നടപടി; മേഖല സെക്രട്ടറിയെ ചുമതലയില്‍നിന്ന്​ നീക്കി

8 months ago
in kerala
1 min read
‘കടക്ക് പുറത്ത് ‘ ; കൊലവിളി പ്രകടനത്തിനെതിരെ ഡി.വൈ.എഫ്.ഐയില്‍ നടപടി; മേഖല സെക്രട്ടറിയെ ചുമതലയില്‍നിന്ന്​ നീക്കി
Share on WhatsappShare on FacebookShare on Twitter

എടക്കര (മലപ്പുറം): മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനത്തിന്​ നേതൃത്വം നൽകിയവർക്കെതിരെ ഡി.വൈ.എഫ്​​.ഐ നടപടിയെടുത്തു. മൂത്തേടം മേഖല സെക്രട്ടറി പി.കെ. ഷഫീഖിനെ സംഘടന ചുമതലകളിൽനിന്ന്​ നീക്കി. ഡി.വൈ.എഫ്​.ഐ ജില്ല കമ്മിറ്റിയാണ്​ നടപടിയെടുത്തത്​. ജൂൺ 18നായിരുന്നു സംഭവം. പ്രദേശത്തെ വാട്സ്​ആപ്​ കൂട്ടായ്മയിലെ ചര്‍ച്ചയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്​പോര് ഇക്കഴിഞ്ഞ 17ന്​ സംഘർഷത്തിൽ കലാശിച്ചിരുന്നു​. സംഭവത്തിൽ ഇരുവിഭാഗത്തിലെയും എട്ടുപേര്‍ക്കെതിരെ എടക്കര പൊലീസ് കേസെടുത്തു. തുടർന്ന്​ ഡി.വൈ.എഫ്.ഐ മൂത്തേടത്ത് നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യമുയര്‍ന്നത്. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടി​െല്ലന്നും തുരുമ്പ്​ എടുത്തിട്ടില്ലെന്നുമാണ്​ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. 

‘അന്ന് വടക്കേ കണ്ണൂരില്‍, ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്തു കളിച്ചോളൂ…’’ തുടങ്ങിയവയായിരുന്നു മുദ്രാവാക്യം. ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്ന്​ ചൂണ്ടിക്കാട്ടി കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്​ മൂത്തേടം പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ. സഹീറലി എടക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതി​​െൻറ അടിസ്​ഥാനത്തിൽ പൊലീസ്​ കേസെടുക്കുകയും ചെയ്​തു.  

പ്രതിഷേധ പ്രകടനം നടത്തിയെന്നത് ശരിയാണെന്നും കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുന്ന ശബ്​ദം കൃത്രിമമായി കയറ്റിയതാണെന്നുമായിരുന്നു സി.പി.എം മൂത്തേടം ലോക്കല്‍ സെക്രട്ടറി വി.കെ. ഷാനവാസ്, ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക്​ കമ്മിറ്റി അംഗം ഷബീബ് മനയില്‍ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചത്​. പ്രദേശത്ത്​ കോൺഗ്രസും സി.പി.എമ്മും തമ്മിലാണ്​ പ്രശ്​നം​. അങ്ങനെയിരിക്കെ, ഷുക്കൂറിനെ പരാമർശിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും ഇവർ വ്യക്​തമാക്കി. 

അതേസമയം, പ്രതിഷേധ പ്രകടനത്തിലെ ​പ്രകോപന മുദ്രാവാക്യങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്​.ഐ​ ജില്ല കമ്മിറ്റി കഴിഞ്ഞദിവസം രം​ഗത്തെത്തിയിരുന്നു. പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രവർത്തകൻ ചെറുവള്ളിക്കൽ അൻവറിനെ യൂത്ത്​ കോൺഗ്രസ്​ അംഗങ്ങൾ ആക്രമിച്ചിരുന്നുവെന്ന്​ ജില്ല കമ്മിറ്റി നൽകിയ വിശദീകരണത്തിൽ പറയുന്നു. 

അടുത്തദിവസം​ മറ്റൊരു പ്രവർത്തകൻ പ്രിൻസിനുനേരെ വധ ഭീഷണിയുണ്ടായെന്നും ഇതേതുടർന്ന്​​ മൂത്തേടം ടൗണിൽ രാത്രി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്​തു. എന്നാൽ, പ്രകടനത്തിലെ ചില മുദ്രാവാക്യങ്ങൾ സംഘടനയുടെ നിലപാടിന്  യോജിച്ചതല്ല. അത്തരം മുദ്രാവാക്യങ്ങളെ തള്ളിപ്പറയുന്നു. മുദ്രാവാക്യം വിളിച്ചവരിൽ ഉത്തരവാദപ്പെട്ട പ്രവർത്തകരുണ്ടോ എന്ന് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ജില്ല സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതി​​െൻറ അടിസ്​ഥാനത്തിലാണ് മൂത്തേടം​ മേഖല സെക്രട്ടറിയെ തിങ്കളാഴ്​ച ചുമതലയിൽനിന്ന്​ നീക്കിയത്​. 

Tags: #dyfi#malappuram#slogan
SendShare21Tweet

Related Posts

ഇനിയും മുന്നോട്ട് എന്ന നവ മാധ്യമ കൂട്ടായ്മ ഒൺലൈൻ പഠനത്തിന്റെ ഭാഗമായുള്ള ടി.വി.ചാലഞ്ചിന്റെ ഭാഗമായി രണ്ടാമത്തെ ടി.വി. വിതരണം ചെയ്തു

ഇനിയും മുന്നോട്ട് എന്ന നവ മാധ്യമ കൂട്ടായ്മ ഒൺലൈൻ പഠനത്തിന്റെ ഭാഗമായുള്ള ടി.വി.ചാലഞ്ചിന്റെ ഭാഗമായി രണ്ടാമത്തെ ടി.വി. വിതരണം ചെയ്തു

8 months ago
കണ്ണൂർ യൂണിവേഴ്സിറ്റി ബി.ബി.എ., ടി.ടി.എം. ന് മൂന്നാം റാങ്ക് നേടിയ മസ്റൂറക്ക് ഡി.വൈ.എഫ്.ഐ. ഉപഹാരം നൽകി

കണ്ണൂർ യൂണിവേഴ്സിറ്റി ബി.ബി.എ., ടി.ടി.എം. ന് മൂന്നാം റാങ്ക് നേടിയ മസ്റൂറക്ക് ഡി.വൈ.എഫ്.ഐ. ഉപഹാരം നൽകി

8 months ago

Discussion about this post

No Result
View All Result

Recent Posts

  • മന്ത്രി ജലീലിനെതിരെ നിരന്തരം ആരോപണമുന്നയിച്ച മുസ്ലിം യൂത്ത് ലീഗ് അപഹാസ്യരാകുന്നു : അഡ്വ: ഷമീർ പയ്യനങ്ങാടി
  • ഉത്ര കൊലക്കേസ് ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ
  • കെ ഇ എ കുവൈത്ത് വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
  • സദ്ഭാവന ദിനം ആചരിച്ചു ; കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ ഉദ്ഘാടനം ചെയ്തു
  • സൗദി ആലംപാടി മുസ്ലിം ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

Archives

  • August 2020
  • July 2020
  • June 2020
  • May 2020
  • April 2020
  • July 2017

Popular Categories

  • Creation (1)
  • Fashion (2)
  • Food (4)
  • Gadget (2)
  • GULF (70)
  • India (5)
  • Kanhangad (214)
  • Kasaragod (139)
  • kerala (92)
  • Lifestyle (1)
  • Manjeshwar (15)
  • Music (1)
  • National (23)
  • Nileshwar (15)
  • Politics (2)
  • Sports (6)
  • Tech (2)
  • Travel (7)
  • Trikkarippoor (2)
  • Uduma (28)
  • Uncategorized (34)
  • World (5)

Categories

  • Kerala
  • Kasaragod

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About
  • Archive Grid
  • Contact Us
  • Home
  • Sample Page

© 2020 National News Kerala Developed ByTechNewWings.

No Result
View All Result
  • Kerala
  • Kasaragod

© 2020 National News Kerala Developed ByTechNewWings.