ഉളിയത്തടുക്ക: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിന്റെ നിലപാട് പുറത്ത് വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആർ.എസ്.എസ്സിൽ നിന്നും അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനും അക്കാര്യത്തിൽ രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടാനും മത്സരിക്കുമ്പോൾ കേരളത്തിൽ കോൺഗ്രസ്സിന്റെ മുഖ്യ ഘടക കക്ഷിയെന്നും സമുദായ കക്ഷിയെന്നും പറയുന്ന ലീഗിന് ഇക്കാര്യത്തിൽ പാലിക്കുന്ന മൗനം ജനം തിരിച്ചറിയണമെന്നും മധൂർ പഞ്ചായത്ത് ഐ.എൻ.എൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
നുണപ്രചരണങ്ങൾ നടത്തി മാർക്സിസ്റ്റ് പാർട്ടി മുസ്ലിം വിരോധിയാണെന്നും പറഞ്ഞു മതത്തെ കൂട്ട് പിടിച്ച് മുതലക്കണ്ണീരൊഴുക്കുന്ന ലീഗിന് കോൺഗ്രസ്സിന്റെ ഇന്നത്തെ ഈ നിലപാടിനെതിരെ വാ തുറക്കാൻ പറ്റാത്തത് സ്വയം കൃതാനർത്ഥവും അത്യന്തം അപലപനീയവുമാണെന്ന് യോഗം വിലയിരുത്തി.
മധൂർ പഞ്ചായത്ത് പരിധിയിൽ കോവിഡ് പകരുന്ന സാഹചര്യത്തിൽ യോഗം ഉൽഘണ്ഠ രേഖപ്പെടുത്തി. ജനങ്ങൾ സ്വമേധയാ ജാഗ്ര പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Discussion about this post