പ്രവാസികളുടെ മടങ്ങിപ്പോക്ക്, കോവിഡ് ടെസ്റ്റ് ഫീസ് ഏകീകരിക്കണമെന്നും സർക്കാർ ലാബുകൾ
ജില്ലയിൽ അനുവദിച്ചു പ്രവാസികൾക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തണമെന്നും നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. ലോക് ഡൗൺ മൂലം മാസങ്ങളായി തൊഴിൽ ഇല്ലാതെയും മടങ്ങി പോക്ക് മുടങ്ങിയും കഴിയുന്ന പ്രവാസികളെ ദുരിത കാലത്തും ചില സ്വകാര്യ ലാബുകൾ കൊള്ളയടിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്, സർക്കാർ അടിയന്തിരമായി ഇടപെടൽ നടത്തണം, സ്വകാര്യ ആശുപത്രിയിൽ ഉള്ള ലാബുകളിൽ അയ്യായിരത്തിനടുത് ആണ് ഇപ്പോൾ ചാർജ് ഈടാക്കുന്നത് പക്ഷെ കണ്ണൂർ പരിയാരം ലാബുകളിൽ നേർ പകുതിയാണ് ചാർജ്, ജില്ലയിലെ പാവപെട്ട പ്രവാസികളെ കൊള്ളയടിക്കാൻ വിട്ടുകൊടുക്കാതെ കൂടുതൽ സൗകര്യമേർപ്പെടുത്തി പ്രവാസികൾക്ക് അനുകൂല നടപടി ഉണ്ടാവണമെന്നും നാഷണൽ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികൾ ആയ അഡ്വ. ഷെയ്ഖ് ഹനീഫ്, ഹനീഫ് പി എച്ച്, സിദ്ദിഖ് ചേരങ്കൈ എന്നിവർ ആവശ്യപെട്ടു.
Discussion about this post