കാസറകോട് : ജില്ലയിൽ അവശതയനുഭവിക്കുന്ന രോഗികൾക്കും നിരാലംബർക്കും കൈതാങ്ങാവാൻ കാസറഗോഡ് രൂപം കൊണ്ട ഗ്രീൻ മെഡിസർവ്വ് പദ്ധതിയുടെ കീഴിൽ ചേരൂർ കോട്ടയിൽ ഉള്ള ഒരു കാലിനു ചലനശേഷി നഷ്ടപെട്ട യുവതിക്കുള്ള വീൽ ചെയർ യുവ വ്യവസായി ഷിബിൻ അബ്ദുല്ല കാഞ്ഞങ്ങാട് നിർവ്വഹിച്ചു.നേരെത്തെ ചികിത്സക്കുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകി പ്രവർത്തനം ആരംഭിച്ച പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം കാസറകോട് ജില്ലാ പോലീസ് സൂപ്രണ്ട് ഡി ശില്പ ഐ പി എസ് നിർവ്വഹിച്ചിരുന്നു.ചേരൂർ കോട്ടയിൽ നടന്ന ചടങ്ങിൽ ഗ്രീൻ മെഡിസെർവ്വ് ജില്ലാ ചെയർമാൻ ഹനീഫ് പി എച് ഹദ്ദാദ്, നൗഷാദ് നെല്ലിക്കാട് സിദ്ദിഖ് ചേരങ്കൈ, സന്ദീപ് കാഞ്ഞങ്ങാട്, മൊയ്‌ദു ഫോറെസ്റ്റ്, ഉനൈസ് ചേരൂർ, സാജി ചേരൂർ ആസിഫ് ഹദ്ദാദ് തുടങ്ങിയവർ പങ്കെടുത്തു,
Discussion about this post