കാഞ്ഞങ്ങാട് : എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖലയുടെ മീഡിയ വിംഗ് ആയ സോഷ്യൽ സർക്കിളിന്റെ ലോഗോ പ്രകാശനം ചെയ്തു. പുതിയ കോട്ട മഖാം പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ എസ് വൈ എസ് കാഞ്ഞങ്ങാട് മുനിസിപ്പൽ പ്രസിഡന്റ് റഷീദ് ഫൈസി ആറങ്ങാടി സോഷ്യൽ സർക്കിൾ കൺവീനർ മിദ്ലാജ് കല്ലൂരാവി ക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. SKSSF കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് സഈദ് അസ്അദി, ജനറൽ സെക്രട്ടറി ഹനീഫ് ദാരിമി, ട്രഷറർ ഹാരിഫ് ഫൈസി, ശരീഫ് മൗലവി വടകരമുക്ക്, സ്വദഖത്തുള്ള മൗലവി എന്നിവർ സംബന്ധിച്ചു.
Discussion about this post