ചിത്താരി: എസ്.കെ.എസ്.എസ്.എഫ് സൗത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണം ഒരുക്കിനൽകി വിതരണം ചെയ്തു. ചിത്താരിയിലും പടന്നാക്കാട്ടും സ്ഥിതിചെയ്യുന്ന സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലെ മുഴുവൻ പേർക്കുമുള്ള ബിരിയാണിയും ജൂസും അടങ്ങിയ ഭക്ഷണക്കിറ്റുമായിട്ടാണു പ്രവർത്തകർ എത്തിച്ചേർന്നത്. ചിത്താരിയിലെ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എസ്.വൈ.എസ് കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ കെ.യു ദാവൂദ് ഹാജി ക്വാറന്റൈൻ കോർഡിനേറ്റർ അഷ്‌റഫ് ബോംബെയ്ക്ക് കൈമാറി.
പടന്നക്കാട് നടന്ന ചടങ്ങിൽ ഉമ്മർ ചിത്താരി ക്വാറന്റൈൻ ജീവനക്കാരെ ഏൽപിച്ചു.
ചടങ്ങിൽ ശാഖാ പ്രവർത്തകരായ ഇർഷാദ് സി.കെ. കൂളിക്കാട്, ജംഷീദ് കുന്നുമ്മൽ, ഹാരിസ് തായൽ, സദ്ദാം കൂളിക്കാട്, റാഷിദ് സി.കെ. കൂളിക്കാട്, ഉസാമ മുബാറക്ക് എന്നിവർ സംബന്ധിച്ചു.
Discussion about this post