സൗത്ത് ചിത്താരി: ഗ്രീൻ സ്റ്റാർ ക്ലബ്ബ് സൗത്ത് ചിത്താരി യുടെ നേതൃത്വത്തിൽ ഹായാത്തുൽ ഇസ്ലാം മദ്രസക്ക് മുൻവശം ഹെൽപ് ഡെസ്ക് ഒരുക്കി.വാർഡ് മെമ്പർ നസീമ ടീച്ചർ അധ്യക്ഷതയിൽ ശാഖ യൂത്ത് ലീഗ് സെക്രട്ടറി ഇർഷാദ് സി.കെ ഉദ്ഘാടനം ചെയ്തു. പൊതു ജനങ്ങൾകാവിശ്യമായ വിവിധ ആനുകൂല്യങ്ങളെ കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി മാതൃക പരമെന്ന് ഉദ്ഘാടകൻ പ്രശംസിച്ചു.വാർഡ് ഗ്രാമസഭ അപേക്ഷ ഫോം വിതരണം,സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായിട്ടുള്ള ചെറുകിട പദ്ധതിയുടെ അപേക്ഷ ഫോം വിതരണം,വിവിധ പെൻഷൻ,കൃഷി വകുപ്പ് ബന്ധപ്പെട്ട അപേക്ഷ ഫോം തുടങ്ങിയ സേവനങ്ങൾ ജനങ്ങൾക്ക് ഉപയോഗപ്പെടുത്തി.ക്ലബ്ബ് പ്രസിഡന്റ് ജംഷീദ്‌കുന്നുമ്മൽ,കാഞ്ഞങ്ങാട് കുവൈത്ത് കെഎംസിസി സെക്രട്ടറി ഉസാമ എം.എസ്,എം.എസ്.എഫ് ശാഖ വൈസ് പ്രസിഡന്റ് റാഫി തായൽ, ഹാരിസ് ചിത്താരി, ഉവൈസ്.കെ,ഗീത ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Discussion about this post