കാഞ്ഞങ്ങാട്: വിദ്യാർത്ഥിയുടെ ആത്മഹത്യ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കും വരെ ഓൺലൈൻ ക്ലാസ് നിർത്തിവെക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
.മാർച്ച് എം എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം എം.എസ് എഫ് പ്രസിഡന്റ് ജംഷീദ് ചിത്താരി,അജാനൂർ പഞ്ചായത്ത് ജന. സെക്രട്ടറി മുർഷിദ് ചിത്താരി, ട്രഷറർ ശിബിലി അതിഞ്ഞാൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് തെക്കേപ്പുറം എന്നിവർ നേതൃത്വം നൽകി.
Discussion about this post