കാഞ്ഞങ്ങാട് : മഡിയൻ ജവാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാംഘട്ട കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തായൽ അബൂബക്കർ ഹാജി സ്പോൺസർചെയ്ത 16 കിൻഡ്ൽ അരി ക്ലബ്ബിന്റെ
നേതൃത്വത്തില്‍ 400 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു
അഞ്ചു കിലോ അരി വീതമാണ് മഡിയന്‍ ,കൂളിക്കാട്, പാലക്കി എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് നല്‍കിയത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം. പൊക്ലൻ അരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ലോക് ഡൗണ്‍ നീട്ടിയത് കാരണം വിഷമത്തിലായ ജനങ്ങളെ സഹായിക്കാനാണ് അരി വിതരണം ചെയ്തത്. ഒന്നാം ഘട്ടമായി നാനൂറോളം വീടുകളില്‍ പച്ചക്കറി കിറ്റുകളും, കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിലെ അജാനൂര്‍ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിലേക്ക് ഒരുനേരത്തെ ഭക്ഷണത്തിനുള്ള സാധനസാമഗ്രികളും ക്ലബ്ബ് നല്‍കിയിരുന്നു. സെക്രട്ടറി വി. രാജന്‍, പ്രസിഡണ്ട് എ. വി അശോകന്‍, വൈസ് പ്രസിഡണ്ട് മനോജ് കുമാര്‍ , ജോയിന്റ് സെക്രട്ടറി, ഉണ്ണി എ. വി,എം നാരായണന്‍, കുഞ്ഞമ്പു,, കുതിരുമ്മൽ നാരായണൻ, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, മറ്റ് ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Discussion about this post